രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് സംസ്ഥാനത്ത് മികച്ച പ്രതികരണം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് വാക്സിന്‍ സ്വീകരിക്കും

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിന് മികച്ച പ്രതികരണം. പലജില്ലകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പേര്‍ ആദ്യ ദിവസം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും ഇന്ന് വാക്സിന്‍ സ്വീകരിച്ചേക്കും മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആരോഗ്യമന്ത്രി ജനറല്‍ ആശുപത്രിയിലുമാണ് വാക്സിന്‍ സ്വീകരിക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി.

മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കൊവിഷീൽഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തിൽ കൂടുതൽ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീൽഡ് വാക്സിനായിരിക്കും എടുക്കുക.

കൊവിന്‍ പോര്‍ട്ടലിന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കുക 60 വയസിന് മുകളിലുള്ളവര്‍ക്കും 45 നും 60 നും ഇടയില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News