കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ആനന്ദ് ശര്‍മ; വര്‍ഗീയ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് കോണ്‍ഗ്രസ് പ്രത്യാശാസ്ത്രത്തിന് എതിര്

അധികാരത്തിനായി ഏത് വര്‍ഗീയകക്ഷികളുമായും സഖ്യത്തിലേര്‍പ്പെടാമെന്ന കോണ്‍ഗ്രസിന്റെ പുതിയ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വീണ്ടും രംഗത്ത്.

വര്‍ഗീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാമെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പുതിയ നിലപാട് പ്രത്യാശാസ്ത്രത്തിന് എതിരാണ്.

ഗാന്ധിസത്തിനും, നെഹ്രുവിന്റെ മതേതരത്വത്തിനും എതിരാണ് ഈ തീരുമാനം. പ്രവര്‍ത്തക സമിതിയില്‍ പോലും ആലോചിക്കാതെയാണ് ഇത്തരം പ്രത്യാശാസ്ത്ര വിരുദ്ധ നിലപാടുകള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ സെലക്റ്റിവ് ആകാന്‍ പാടില്ലെന്ന് പറയുന്ന ആനന്ദ് ശര്‍മ കേരളത്തിലെ കോണ്‍ഗ്രസിന്റെ ജമാഅത്തുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെയും രൂക്ഷമായി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News