രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ പാലക്കാട് പതിപ്പിന് തുടക്കമായി

രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ പാലക്കാട് പതിപ്പിന് തുടക്കമായി. നഗരത്തിലെ അഞ്ചു തിയറ്ററുകളിലായി നടക്കുന്ന മേള ജില്ലാ കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. 46 രാജ്യങ്ങളിൽ നിന്നുള്ള എൺപതു സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
ആദ്യമായാണ് പാലക്കാട് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാവുന്നത്. അഞ്ചു ദിവസം നീളുന്ന ചലച്ചിത്രമേള നഗരത്തിലെ അഞ്ച് തിയറ്ററുകൾ കേന്ദ്രീകരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

ബോസ്നിയന്‍ ചിത്രമായ ക്വാ വാഡിസ് ഐഡ ആയിരുന്നു ഉദ്ഘാടന ചിത്രം. 46 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ചുരുളി, ഹാസ്യം തുടങ്ങി രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 സിനിമകളാണ് മത്സര വിഭാഗത്തിൽ ഉള്ളത്. ജില്ലാകളക്ടർ മൃൺമയി ജോഷി മേളയ്ക്ക് തിരി തെളിയിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മേളയ്ക്ക് തുടക്കം കുറിച്ചുള്ള പ്രഖ്യാപനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News