കേന്ദ്ര അന്വേഷണ എജന്‍സികളുടെ വര്‍ഗീയ പരാമര്‍ശവും ചോദ്യം ചെയ്യലും വെളിപ്പെടുത്തി മന്ത്രി കെ.ടി ജലീല്‍ കൈരളി ന്യൂസിനോട്
കേന്ദ്ര അന്വേഷണ എജന്‍സികളുടെ ചോദ്യം ചെയ്യലിൽ തന്നെ വിഷമിപ്പിച്ച കാര്യം വെളിപ്പെടുത്തി മന്ത്രി കെ.ടി ജലീല്‍ .കൈരളി ന്യൂസിന്റെ എന്ത് ചെയ്തു എന്ന അഭിമുഖത്തിലാണ് മന്ത്രി തനിക്ക് നേരിട്ട സങ്കടകരമായ അവസ്ഥ തുറന്ന് പറഞ്ഞത്.താൻ മൂലം തന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ സുഹൃത്തിന് നേരിട്ട ദുരനുഭവമാണ് കെ ടി ജലീൽ തുറന്ന് പറഞ്ഞത്.
ഇഫ്താര്‍ കിറ്റുമായുള്ള ചോദ്യം ചെയ്യലിനിടയ്ക്ക് കിറ്റ് തയ്യാറാക്കാനുള്ള തുണി സഞ്ചി തയ്യാറാക്കിയ രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ അന്വേഷണ എജന്‍സി ചോദ്യം ചെയ്യുന്നതിനായി സമീപിച്ചിരുന്നു.അന്വേഷണ സംഘം ഏതാണെന്ന് പറയുന്നില്ല.
റംസാനിലെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ തുണി സഞ്ചി ഒരു സ്ഥലത്ത് നിന്നാണ് തയിപ്പിച്ചത്. ആ രണ്ടുപേര്‍ മുസ്ലിംങ്ങ്‌ളായിരുന്നു. എന്റെ ഗണ്‍മാന്‍ പ്രജീഷ് ആയിരുന്നു ഇതെല്ലാം എല്‍പ്പിച്ചിരുന്നത്. പ്രജീഷിന് അനിയന്റെ സുഹൃത്തായിരുന്നു തുണി സഞ്ചി കരാറെടുത്ത് ആവശ്യമുള്ളവര്‍ക്ക് കൊടുക്കുന്നയാള്‍.
ഈ രണ്ടു പേര്‍ എന്തോ വലിയ കുറ്റം ചെയ്ത പോലെ ഒരു വൈകുന്നേരം അന്വേഷണ ഏജന്‍സി അവരുടെ വീട്ടില്‍ പോയി വല്ലാത്തൊരു രീതിയില്‍ അവിടെ നിന്ന് അവരുടെ പിടിച്ചുകൊണ്ടുവന്നു. ചോദ്യം ചെയ്യലിനിടയില്‍ ചോദിച്ച ഒരു ചോദ്യം ഈ പയ്യന്‍ വളരെ വിഷമത്തോടെ പിന്നീട് എന്നോട് പറഞ്ഞു.
നീ ഒരു മുസ്‌ലിം അല്ലേ തനിക്ക് ഹിന്ദു ആയിട്ടുള്ള പ്രജീഷും ആയി എന്താണ് ഇത്ര ഗാഢമായ ബന്ധം. നീ അവന്റെ വീട്ടില്‍ പോകുന്നു കുടുംബം പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുന്നു ഇത്രയും അടുത്ത ബന്ധം ഒരു ഹിന്ദുവിനും മുസ്‌ലിമിനും എന്താണ്
“എന്നെ ചോദ്യം ചെയ്തത് ഒന്നുംഎനിക്ക് വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല പക്ഷേ ഈ ഒരു ചോദ്യം ചോദിച്ചത് വല്ലാതെ വിഷമിപ്പിച്ചു” എന്നാണ് ഈ പയ്യന്‍ പിന്നീട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്ര അന്വേഷണ ഏജന്‍സി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.