ഞങ്ങളെ തോൽപ്പിക്കരുത് ;തോൽപ്പിച്ചാൽ ഞങ്ങൾ ബി ജെ പിൽ ചേരും :യു ഡി എഫിന്റെ പുതിയ മുദ്രാവാക്യം

കോൺഗ്രസിനെ ജയിപ്പിച്ചില്ലെങ്കിൽ, കൈപ്പത്തിയിൽ ജയിച്ചവരെ ചാക്കിലാക്കി ബിജെപി സർക്കാരുണ്ടാക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനക്ക് പിന്നാലെ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞതിന്  ട്രോളുകളുടെ പെരുമഴ.

കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് രാഹുൽ ഗാന്ധിയും, നിയുക്ത സംസ്ഥാന പ്രസിഡൻ്റ് കെ.സുധാകരനും പറഞ്ഞത് വെച്ച് നോക്കിയാൽ തോറ്റാലും പോകും ബി ജെ പിയിലേക്ക് ജയിച്ചാലും പോകും ബി ജെ പിയിലേക്ക് :അപ്പൊ പിന്നെ ഇവർക്ക് കുത്തണോ എന്നാണ് ചിലരുടെ സംശയം.

ജയിച്ചാല്‍ നേതാക്കള്‍ പോകും,
തോറ്റാൽ അണികൾ പോകും,
ഒരു പ്രത്യേക തരം സംവിധാനം ആണ് കോണ്ഗ്രസ്

തോറ്റാൽ ബിജെപിയിലേക്ക് കൊട്ടി, കൂവി പോകും. ജയിച്ചാൽ വിലപേശി കൊട്ടും കുരവയുമായി പോകും എന്നും ചിലർ

കോൺഗ്രസ്സുകാർ ബി.ജെ.പിയിലേക്ക് പോകാനുള്ള സാധ്യത  ഏറെയെന്നതരത്തിൽ പലവിധ ട്രോളുകൾ വരുന്നുണ്ട് .ഇത്തവണ കൂടി തോറ്റാൽ പിന്നെ ആരൊക്കെ പാർട്ടിയിൽ ബാക്കിയുണ്ടാവും എന്നറിയില്ല എന്നാണ് ചില ഫെയ്‌സ് ബുക്ക് കമന്റ്.

ഇത്തവണ ഞങ്ങൾ തോറ്റാൽ പിന്നെ ബി.ജെ.പിയല്ലാതെ വേറൊരാശ്രയം ഞങ്ങൾക്കില്ല. ഞങ്ങൾ ചാടും. രാഹുൽജി കടലിൽ ചാടിയതുപോലെ ചാടും എന്ന് മറ്റു ചിലർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel