പാര്‍ട്ടിയില്‍ നിന്നും നേരിടുന്നത് കടുത്ത അവഗണന; പാലക്കാട് സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ്

വയനാടിന് പിന്നാലെ പാലക്കാടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഭിന്നത. പാലക്കാട് ഷാഫി പറമ്പിലിനെതിരെ സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ നേരിടുന്നത് കടുത്ത അവഗണനയാണ് എന്നാല്‍ തന്റെ അയോഗ്യതയെന്താണെന്ന് തനിക്കറിയില്ലെന്നും എവി ഗോപിനാഥ് കൈരളി ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ് പരിഗണിച്ചില്ലെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി തന്നെയുണ്ടാകുമെന്നും എവി ഗോപിനാഥ്. ആശയപരമായി യോജിക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കും കോണ്‍ഗ്രസില്‍ ഓരോ വ്യക്തികള്‍ക്കും ഓരോ ഭരണഘടനയാണ്.

2011 ല്‍ പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം പ്രചാരണം തുടങ്ങിയ ശേഷമാണ് തന്നെ മാറ്റിയത്. അന്ന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് കാരണമെന്താണെന്നറിയില്ല.

ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും മാത്രം താല്‍പര്യങ്ങള്‍ നോക്കുന്ന നിലയിലേക്ക് പാര്‍ട്ടി ഇന്ന് മാറി ഇതിന് നിന്നുകൊടുക്കേണ്ട് ആവശ്യം തനിക്കില്ല അങ്ങനെയെങ്കില്‍ ഞാന്‍ നോക്കേണ്ടത് എന്റെ കുടുംബമാണെന്നും എവി ഗോപിനാഥ് പറഞ്ഞു.

രാഷ്ട്രീയ ശത്രുക്കളെക്കാള്‍ വലിയ ശത്രുവായാണ് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ കാണുന്നത്. മുഖ്യമന്ത്രി ചെയ്ത നല്ലകാര്യങ്ങളെ നല്ലതെന്ന് താന്‍ പറഞ്ഞിട്ടുണ്ട് അത് തന്റെ ഭരണഘടനാ ഉത്തരവാദിത്വമാണെന്നും എവി ഗോപിനാഥ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News