ഇന്ത്യയില്‍ ബിജെപിയെ എതിര്‍ക്കാര്‍ കെല്‍പ്പുള്ള ഒരേഒരുപാര്‍ട്ടി കോണ്‍ഗ്രസാണെന്ന പഴകുളം മധുവിന്റെ അവകാശവാദത്തെ വസ്തുതകള്‍ നിരത്തി ചെറുത്ത് മാധ്യമ പ്രവര്‍ത്തകന്‍ ഷാജി ജോസഫും സിപിഐഎം നേതാവ് എ സമ്പത്തും.
എറ്റവും ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം ഉള്‍പ്പെടെ അരുണാചല്‍പ്രദേശും മണിപ്പൂരും ഗോവയും മധ്യപ്രദേശും ഉള്‍പ്പെടെ ജനങ്ങള്‍ അധികാരമേല്‍പ്പിച്ചിട്ടും ബിജെപിയുടെ പണക്കൊഴുപ്പിന് മേല്‍ അധികാരം അടിയറവുവച്ച കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം വച്ച് പഴകുളം മധു ചെറുക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഇടതുപക്ഷവുമായി ഒരുശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ബിജെപി അധികാരത്തിലിരിക്കുന്നതെന്ന് ഷാജി ജോസഫ് പറഞ്ഞു. അധികാരത്തിലിരിക്കുന്ന ബിജെപി 43 ശതമാനം വോട്ട് നേടിയപ്പോള്‍ 42 ശതമാനം വോട്ട് ഇടതുപക്ഷം നേടി ഇടതുപക്ഷമല്ല കോണ്‍ഗ്രസാണ് അപ്പാടെ ബിജെപിയിലേക്ക് പോയതെന്നും ത്രിപുരയുടെ മണ്ണില്‍ ബിജെപി കാലുകുത്തുന്നത് കോണ്‍ഗ്രസുമായി കൂട്ടുകൂടിയാണെന്ന ചരിത്രവും ഷാജി ജോസഫ് ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചു.
ത്രിപുരയില്‍ നിന്നുള്ള സിപിഐഎം എംപി ഝര്‍ണാ ദാസിനോടുള്ള അമിത് ഷായുടെ ബിജെപിയിലേക്കുള്ള ക്ഷണത്തിന്‍ ഝര്‍ണാ ദാസ് കൊടുത്ത മറുപടി പ്രതിപാദിച്ച് അതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്ന് എ സമ്പത്തും പ്രതികരിച്ചു.
ബംഗാളില്‍ കോണ്‍ഗ്രസിനോടൊപ്പം ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്തിനെന്ന ചോദ്യത്തെ ഷാജി ജോസഫ് തിരുത്തി. ബംഗാളിലെ മതനിരപേക്ഷ കക്ഷികളുടെ മുന്നണിയെ നയിക്കുന്ന സിപിഐഎമ്മാണെന്നും കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതാണെന്നും ഷാജി ജോസഫ് പറഞ്ഞു. കൈരളി ന്യൂസ് ന്യൂസ് വ്യൂസിലായിരുന്നു മൂന്ന് പേരുടെയും പ്രതികരണം
Get real time update about this post categories directly on your device, subscribe now.