ഗുരുവായൂർ ഉത്സവം; ക്ഷേത്ര ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

വെർച്വൽ ക്യൂ മുഖേനയുള്ള 3000 പേർ ഉൾപ്പെടെ ഒരു ദിവസം പരമാവധി 5000 പേരെ ദർശനത്തിന് അനുവദിക്കാം എന്നായിരുന്നു നിലവിളിലുള്ള നിയന്ത്രണം. എന്നാൽ വെർച്വൽ ക്യൂവിലൂടെ മാത്രം ഒരു ദിവസം 5000 പേർക്ക് ദർശനം അനുവദിക്കാമെന്ന് ഇന്ന് ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കൂടാതെ തിരക്കില്ലാത്ത സമയം ബുക്കിംഗ് ഇല്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് രേഖപ്പെടുത്തി ദർശനം അനുവദിക്കും. നെയ് വിളക്ക് വഴിപാട് നടത്തുന്നവർ, തദ്ദേശ വാസികൾ, ജീവനക്കാർ, ജീവനക്കാരുടെ ബന്ധുക്കൾ എന്നിവർക്കും ദർശന സൗകര്യം ഒരുക്കും.

ഒരു മണിക്കൂർ മാത്രമായി നിയന്ത്രിച്ചിരുന്ന പഴുക്കാമണ്ഡപ ദർശന സമയം ഒന്നര മണിക്കൂറായാണ് ഉയർത്തിയത്. കിഴക്കേ നട കൗണ്ടറിൽ നിന്നാണ് പഴുക്കാമണ്ഡപ ദർശനത്തിനായുള്ള പാസ് നൽകുക. ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിലെ ദീപാരാധനയ്ക്കും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ ദേവസ്വം അവസരം നൽകും. ഗുരുവായൂർ ഉത്സവം പുരോഗമിച്ചുകൊണ്ടിരിക്കെ ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ കഴിയാത്തത് മൂലം വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News