തമിഴ്‌നാട്ടില്‍ ശശികലയെ കൂടെകൂട്ടണമെന്ന് ബി.ജെ.പി; പറ്റില്ലെന്ന് എ.ഐ.എ.ഡി.എം.കെ; ഭിന്നതകള്‍ രൂക്ഷമാകുന്നു

തമിഴ്‌നാട്ടില്‍ വി.കെ ശശികലയെ കൂടെ നിര്‍ത്തണമെന്ന ബി.ജെ.പി നിലപാടില്‍ എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയെ കൂടെ കൂട്ടണമെന്നാണ് ബി.ജെ.പി എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എ.എം.എം.കെയുടെ സാന്നിധ്യത്തിലൂടെ മാത്രമാണ് തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത് എന്നാണ് അമിത് ഷാ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസാമിയുമായുള്ള യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ദിനകരന്റെ പാര്‍ട്ടിയുമായോ ശശികലയുമായോ ഒരു തരത്തിലുള്ള നീക്കുപോക്കിനും സാധിക്കില്ലെന്നാണ് എ.ഐ.എ.ഡി.എം.കെയും നിലപാട്.

ശശികല ജയിലിലായിരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറിമറഞ്ഞുവെന്നും ദിനകരനെയും ശശികലയേയും കൂടെകൂട്ടാതെ തന്നെ വിജയിക്കാനാകും എന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ബി.ജെ.പിയെ അറിയിച്ചിരിക്കുന്നത്.
പക്ഷേ ശശികലയെ മാറ്റിനിര്‍ത്തുന്നത് ഡി.എം.കെയ്ക്ക് ഗുണം ചെയ്യുമെന്നാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നത്. ഈഗോയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ പ്രായോഗികമായി ചിന്തിച്ച് സീറ്റ് വിഭജനത്തിലുള്‍പ്പെടെ ധാരണയിലെത്തണമെന്നാണ് അമിത് ഷാ എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News