ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും പി.സി ജോര്‍ജ് .
ഉമ്മന്‍ചാണ്ടിയുടെ അരുതായ്മക്ക് ദൃക്‌സാക്ഷിയായതുകൊണ്ടു മാത്രമാണ് താൻ യു ഡി എഫിൽ തഴയപ്പെട്ടത് എന്നും പി സി ജോർജ്. സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും കോടതിയിൽ വിളിച്ചു പറയുമെന്ന് പി സി ജോർജ് നേരത്തെ പറഞ്ഞിരുന്നു.
പി സി ജോർജിന്റെ വെളിപ്പെടുത്തലുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
“ആദ്യമൊക്കെ എന്നാ സ്നേഹമായിരുന്നു.ഞാൻ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കണ്ടു.ഞാൻ നേരിട്ട് കണ്ടു. അന്നു മുതൽ അദ്ദേഹം എന്റെ ശത്രുവായി. ഒരു കമ്മീഷൻ വിളിക്കട്ടെ ,ഞാൻ സത്യം പറയും. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് തന്നെ വിജിലൻസ് അന്വേഷണം വന്നു .മൊഴിയെടുക്കാൻ വന്നപ്പോ എനിക്ക് കള്ളം പറയാൻ പറ്റില്ല. ഞാൻ പറഞ്ഞു ഇത് നടന്ന സംഭവമാ.ആ മൊഴി കൊടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോ കേസ് തെറ്റാണെന്നു റിപ്പോർട്ട് സമർപ്പിച്ചു.ആ മൊഴി കൊടുത്തില്ലായിരുന്നെങ്കിൽ ഉമ്മന്‍ചാണ്ടി ഇപ്പോഴും എന്റെ സ്വന്തമായിരുന്നേനേം.ആ മൊഴിയാണ് ഉമ്മന്‍ചാണ്ടിയുമായുള്ള പിണക്കത്തിന് കാരണം.ഞാൻ സത്യം പറയാൻ നിർബന്ധിതനായി.ഞാൻ ഇപ്പോഴും പറയുന്നു ഞാൻ കണ്ടതാണ് .ജോപ്പനെ മുറിയുടെ വാതിൽക്കൽ നിർത്തി ഉമ്മന്‍ചാണ്ടിയും ആ സ്ത്രീയും അകത്തുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിൽ രാത്രി പത്തുമണിക്കാനോ പ്രൊജക്റ്റ് ഡിസ്കസ് ചെയ്യുന്നത്.അവിടെ ഓഫിസിൽ വേറെ ആരുമുണ്ടായിരുന്നില്ല.ജോപ്പൻ നിൽക്കുമ്പോൾ തന്നെ ഞാൻ ബലമായിട്ടു മുറിക്കകത്തോട്ടു കയറി.നൂറു ശതമാനം ബോധ്യത്തോടെയാണ് ഞാൻ ഈ പറയുന്നത് .ഈ കേസ് കോടതിയിൽ വരും .ഞാൻ അപ്പോഴും സത്യം പറയും”.
ഉമ്മന്‍ ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും ആദ്ദേഹം വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.