സൗദിയില്‍ യമന്‍ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ 5 പേർക്ക് പരിക്ക്

സൗദിയില്‍ യമന്‍ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്. ജിസാനിലാണ് ആക്രമണം ഉണ്ടായത്.

ഡയറക്ടറേറ്റ്‌ ഓഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ യഹ് യ അൽ ഗാമിദിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു സൗദികൾക്കും രണ്ടു യെമനികൾക്കും പരിക്കേറ്റു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സിവിലിയൻമാർക്ക് നേരെ കരുതിക്കൂട്ടിയുള്ള അക്രമണമാണ് നടക്കുന്നതെന്നു സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ആക്രമണത്തിൽ ഒരു ഗ്രോസറിയും രണ്ടു വീടുകളും തകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News