പാനൂരിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂര മർദ്ദനം

കണ്ണൂർ പാനൂരിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂര മർദ്ദനം. മുത്താറിപ്പീടിക ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർ ജിനീഷാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ നടുറോട്ടിൽ മർദ്ദിച്ചത്.പാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും തിരിച്ചു വരികയായിരുന്ന വിദ്യാർത്ഥിയെ നടുറോട്ടിൽ തടഞ്ഞു നിർത്തി പൊതിരെ തല്ലുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാർത്ഥിയെ ക്രൂരമായ മർദ്ദിക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സഹപാഠിയായ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്തതിനാണ് മർദ്ദിച്ചതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അഛൻ പറഞ്ഞു.

പാനൂർ പൊലീസ് ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News