
സംസ്ഥാനത്തെ ബിജെപിക്ക് ഏക എംഎല്‍എയെ സംഭാവന ചെയ്ത നേമം നിയോജക മണ്ഡലം വികസനരാഹിത്യത്തിന്‍റെ പാരമ്യത്തില്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വന്‍കിട പദ്ധതികള്‍ ഒന്നും നേടിയെടുക്കാന്‍ ഒ രാജഗോപാലിന് കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കൂട്ടിയോജിപ്പിക്കുന്നതിലും എംഎല്‍എ തികഞ്ഞ പരാജയമായിരുന്നു. മണ്ഡലത്തിന്‍റെ ദീര്‍ഘകാല ആവശ്യമായ നേമം റെയില്‍വേ സ്റ്റേഷന്‍രെ വികസനം അടക്കം നേടിയെടുക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞില്ല.
ഇത് നേമം റെയില്‍വേ സ്റ്റേഷനാണ്. തിരുവനന്തപുരം സെന്‍റട്രര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴ് മിനിറ്റ് യാത്ര ചെയ്താല്‍ നിങ്ങള്‍ക്ക് നേമം റെയില്‍വേ സ്റ്റേഷനിലെത്താം. രാവിലെയും വൈകുന്നേരവും നിര്‍ത്തുന്ന രണ്ട് പാസഞ്ചര്‍ വണ്ടികള്‍ക്ക് വേണ്ടിയാണ് ഈ സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. പരമാവധി 1000 രൂപയുടെ ടിക്കറ്റ് ആണ് ഈ സ്റ്റേഷനില്‍ വില്‍ക്കുന്നത്.
ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ നേമം ഗുജറാത്താക്കുമെന്ന് പറഞ്ഞവര്‍ ഇതൊക്കെ കാണുന്നുണ്ടോ എന്തോ. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചില തറകല്ലുകള്‍ ഇട്ട് പോയതല്ലതെ ഒരു വികസനവും കഴിഞ്ഞ ഒന്നേ മുക്കാല്‍ വര്‍ഷം കൊണ്ട് ഇവിടെയുണ്ടായിട്ടില്ല.
തിരുവനന്തപുരം, കൊച്ചു വേളി എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമാന്തരമായി വളരാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപി അധികാരത്തിലിരുന്നിട്ടും, ഒ രാജഗോപാല്‍ മുന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നിട്ടും നേമം റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു ടാറിട്ട റോഡ് പോലും പണികഴിപ്പിക്കാന്‍ കഴിയാത്തത് ഖേദകരമാണ് . ഇത് തന്നെയാണ് നേമം മണ്ഡലത്തിന്‍റെ വികസന സാക്ഷ്യപത്രവും. നേമം സിവില്‍ സ്റ്റേഷന്‍, തിരുമല ജംഗ്ഷന്‍ വികസനം, വി ശിവന്‍കുട്ടി പ്രത്യേക താല്‍പ്പര്യമെടുത്ത് കൊണ്ടുവന്ന ആറ്റുകാല്‍ ടൗണ്‍ഷിപ്പ് ഇവയെല്ലാം അട്ടിമറിക്കപ്പെട്ടു.
മണ്ഡലത്തിലെ റോഡുകള്‍ ആവട്ടെ തൊട്ടടുത്ത മണ്ഡലങ്ങലെ അപേക്ഷിച്ച് വളരെ ശോച്യവസ്ഥയിലാണ്. തൃക്കണ്ണപ്പുരം റോഡ് അടക്കമുളള മിക്ക റോഡുകളുടെയും വികസനം അട്ടിമറിക്കപ്പെട്ടു. എംഎല്‍എമാര്‍ സാധാരണഗതിയില്‍ തങ്ങളുടെ മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും, കൗണ്‍സിലറമാരുടയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുക പതിവുണ്ട്.
എന്നാല്‍ ഇതൊക്കെ വളരെ വിരളനമായിട്ടേ നടന്നിട്ടുളളു. എംഎല്‍എയെ കാണമെങ്കില്‍ ഫ്ലാറ്റിലെ 13 നില കയറി ചെല്ലണമെന്നതും ജനങ്ങള്‍ക്ക് ദുസഹമായ കാര്യമായിരുന്നു. , അപകട മരണങ്ങള്‍ നടന്നാല്‍ പോലും എംഎല്‍എയെ കാണാറില്ലെന്ന് ആണ് മറ്റൊരു പ്രധാന പരാതി. വികസന മുരളിപ്പാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു
8671 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ഒാ രാജഗോപാല്‍ ജയിച്ചത്. എന്നാല്‍ ഇത്തവണത്തെ തദേശ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞപ്പോള്‍ ബിജെപിയുടെ ഭൂരിപക്ഷം 2204 കുറഞ്ഞു. ഇത്തവണ മണ്ഡലം പിടിക്കുക തന്നെ ചെയ്യുമെന്ന് ആനാവൂര്‍ പറഞ്ഞു
നായര്‍ വിഭാഗം കഴിഞ്ഞാല്‍ മുസ്ലീം ആണ് മണ്ഡലത്തിലെ രണ്ടാമത്തെ പ്രധാന സമുദായം. തമിഴ് വോട്ടുകളും, ബ്രാഹ്മിണ ധീവര, നാടാര്‍ വോട്ടുകളും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ആണ് കോണ്‍ഗ്രസ് വോട്ടുകള്‍ കോണ്‍ഗ്രസ് കൂടുതലായി സമാഹരിച്ചാല്‍ ബിജെപി ഇത്തവണ അടിപതറും. പക്ഷെ ഏത് വിധേനയും മണ്ഡലം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. സിപിഐഎം ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഈ മണ്ഡലത്തിന്‍റെ ജനവിധി എന്ത് തന്നെയാണെങ്കിലും അത് സംസ്ഥാന രാഷ്ടീയത്തില്‍ വലിയ ചടലങ്ങള്‍ ഉണ്ടാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here