‘ഇന്ന് കൊവിഡ് വാക്‌സിന്‍ എടുത്തു; അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്’; തയ്യാറാകൂവെന്ന് ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍

അ‍ഴിമതിയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം.

‘ശ്രീരാമചന്ദ്ര ആശുപത്രിയില്‍ കൊറോണ വൈറസിനെതിരെ എനിക്ക് വാക്‌സിനേഷന്‍ നല്‍കി. സ്വയം ശ്രദ്ധിക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവരെ ശ്രദ്ധിക്കുന്നവരും ശരീരത്തിലെ രോഗപ്രതിരോധത്തിനായി വാക്‌സിന്‍ എടുക്കേണ്ടതാണ്. അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പാണ്. തയ്യാറാകൂ.’ എന്നായിരുന്നു കമലിന്റെ ട്വീറ്റ്.

അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമാണെന്നും തയ്യാറാവാനും നിര്‍ദ്ദേശിച്ച താരം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്‍റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചു.

ചെറുപാര്‍ട്ടികളെ കൂട്ടി ചേര്‍ത്ത് തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടി ഇതര മൂന്നാം മുന്നണി രൂപീകരിക്കാനാണ് കമല്‍ഹാസന്റെയും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെയും നീക്കം. അടുത്തിടെ മൂന്നാം മുന്നണിയിലേക്ക് കമല്‍ഹാസന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നു.

സീറ്റ് വിഭജനത്തിന്റെ പേരില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെയായിരുന്നു മൂന്നാം മുന്നണിയിലേക്കുള്ള ക്ഷണം. ഒരേ കാഴ്ചപ്പാട് ഉള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് തന്നെയാണെന്നുമാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. നടന്‍ ശരത്കുമാറിന്റെ പാര്‍ട്ടിയായ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News