ലീഗിന്‍റെ സാധ്യതാ പട്ടികയായി; ഇബ്രാഹിം കുഞ്ഞ് പുറത്ത്

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തില്‍. അഴിമതിക്കേസുകളില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിം കുഞ്ഞിനും എം സി കമറുദ്ദീനും സീറ്റില്ല. അതേസമയം കളമശ്ശേരി സീറ്റില്‍ ഇബ്രാംഹിംകുഞ്ഞിന്റെ മകന്‍ അഡ്വ.അബ്ദുല്‍ ഗഫൂറിന്റെ പേരാണ് പട്ടികയില്‍

നേരത്തേപറഞ്ഞിരുന്ന അല്‍ഭുതങ്ങളൊന്നും മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. ഏറനാട്, മഞ്ചേരി, കോട്ടക്കല്‍, കൊണ്ടോട്ടി, വള്ളിക്കുന്ന് സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ത്തന്നെ മത്സരിക്കും. പി കെ കുഞ്ഞാലിക്കുട്ടി സ്വന്തംമണ്ഡലമായ വേങ്ങരതന്നെയാണ് വീണ്ടും മത്സരിക്കുന്നത്. മഞ്ചേരിയില്‍ എം ഉമ്മറിന് പുറമെ യുഎ ലത്തീഫിന്റെ പേരാണുള്ളത്. പെരിന്തല്‍മണ്ണ മഞ്ഞളാംകുഴി അലിയ്ക്ക് പുറമെ ടി പി അഷ്‌റഫലിയുടെ പേരും പട്ടികയിലുണ്ട്.

അലി നിലവില്‍ മങ്കടയിലേക്ക് മാറണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. മങ്കടയിലെ ലിസ്റ്റിലും ടി എ അഹമ്മദ് കബീറിന് പുറമെ അലിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംകെ മുനീറും കെ എം ഷാജിയും എന്‍ ഷംസുദ്ദിനുമാണ് മണ്ഡലം മാറണമെന്ന് ആവശ്യപ്പെട്ടത്. ഷംസുദ്ദിന് സ്വന്തം നാടായ തിരൂരാണ് താല്‍പ്പര്യം. എംകെ മുനീറിന് കൊടുവള്ളിയും. കെ എം ഷാജി കാസര്‍കോഡും ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ഷംസുദ്ദീന് തുടരണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.

പി കെ ഫിറോസിനെ താനൂരിലോ കോഴിക്കോട് സൗത്തിലോ പരിഗണിയ്ക്കാം. തിരൂരങ്ങാടി പി എം എ സലാമും കുന്ദമംഗലത്ത് നജീബ് കാന്തപുരവും അഴീക്കോട് അഡ്വ.കരീം ചേലേരിയും ജനവിധി തേടും. മഞ്ചേശ്വരത്ത് കല്ലട്ര മായിന്‍ ഹാജി, എകെഎം അഷ്‌റഫ് എന്നീ പേരുകളുണ്ട്. എംസി കമറുദ്ദീനെയും ഇബ്രാഹിം കുഞ്ഞിനെയും മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിന് കളമശ്ശേരി നല്‍കും. പുതുതായി ലഭിയ്ക്കുന്ന സീറ്റുകളും പുതുമുഖങ്ങള്‍ക്ക് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News