ടി വി രാജേഷ് എംഎൽഎയും മുഹമ്മദ് റിയാസും കെ കെ ദിനേശനും റിമാന്‍ഡില്‍; കോടതി നടപടി പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസില്‍

പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസിൽ ടി.വി രാജേഷ് എം എൽഎയെയും ഡി വൈഎഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയും കെ കെ ദിനേശനെയും കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 റിമാന്റ് ചെയ്തത്. ജാമ്യാപേക്ഷ നാളെ സമർപ്പിക്കും.

2009ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിമാനങ്ങൾ അടിക്കടി റദ്ദാക്കുകയും പ്രവാസികൾക്ക് ജോലി നടഷ്ട്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യ ഓഫീസിനു മുൻപിൽ പ്രതിഷേധം സംഘടിപ്പടിച്ചത്.

അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്, സംസ്ഥാന ജോയന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്,
ജില്ല സെക്രട്ടറി കെ. കെ ദിനേശൻ ഉൾപ്പെടെ 23 പേർക്കെതിരെ പൊലിസ് കേസ്എടുക്കുകയും ചെയ്തു. കേസിൽ ജാമ്യകാലാവധി അവസാനിച്ച സാഹചരുത്തിൽ മൂവരോടും വിചാരണ കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് മൂവരെയും കോടതി റിമാന്റ് ചെയ്തത്.

കേസിലെ മറ്റ് പ്രതികളെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. മൂവരും നാളെ ജാമ്യാപേക്ഷ സമർപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here