മദ്യപിച്ചെത്തി മകളോട് അപമര്യാദയായി പെരുമാറിയിരുന്ന മണിമല സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

മദ്യപിച്ചെത്തി വികലാംഗയായ മകളോട് അപമര്യാദയായി പെരുമാറിയിരുന്ന മണിമല സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വഴിവിട്ട രീതിയിലുള്ള പെരുമാറ്റം ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോയായി മകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മണിമല പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തത്.

കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യപിച്ചെത്തി മകളോട് നിരന്തരം മോശമായി പെരുമാറിയിരുന്ന മണിമല സ്വദേശിയെ മകളുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു….

Posted by Kerala Police on Tuesday, 2 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here