ബംഗാൾ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും കോണ്ഗ്രസിൽ ആഭ്യന്തര കലഹം അതിരൂക്ഷമാകുന്നു. വിമത ശബ്ദമുയർത്തുന്ന നേതാക്കളും സോണിയ പക്ഷത്തുള്ള നേതാക്കളും തമ്മിലുള്ള പോര് തെരുവിലേക്കെത്തിയതും നേതൃത്വത്തിന് തലവേദയായി. അതേസമയം ആദ്യ രണ്ട് ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക ബിജെപി നാളെ പുറത്തിറക്കിയേക്കും.
ബംഗാൾ, അസം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും കോ ഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. രാഹുൽ ഗാന്ധിക്കും കോണ്ഗ്രസ് നേതൃത്വത്തിനും എതിരെ പ്രതികരിച്ച ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സോണിയ പക്ഷത്തുള്ള നേതാക്കൾ പ്രതിഷേധം ശക്തമാക്കി. ബംഗാളിലെ സഖ്യത്തെ അനുകൂലിച്ചു കൂടുതൽ നേതാക്കളും രംഗത്തെത്തി.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും ബിജെപി ക്കെ തിരെ ശക്തമായ പോരാട്ടം ഉയർത്താനാണ് സഖ്യത്തിന്റെ ശ്രമമെന്നും മുതിർന്ന നേതാവ് മനു അഭിഷേക് സിംഗ് വി വ്യക്തമാക്കിയിരുന്നു. വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കൾ ഈ പോരാട്ടത്തിൽ പങ്ക് ചേരണമെന്നും ആനന്ദ് ശർമയ്ക്ക് സിംഗ് വി മറുപടി നൽകിയിട്ടുണ്ട്.
അതേ സമയം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമാറ്റി6 യോഗം നാളെ ചേരും. പ്രധാനമന്ത്രിയും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥിപ്പടിക പ്രഖ്യാപിക്കും.
Get real time update about this post categories directly on your device, subscribe now.