മാറ് മറയ്ക്കാനുള്ള പോരാട്ടത്തിന്‍റെ സ്മരണയിൽ വേലൂരിലെ മണിമലർക്കാവ്

സ്ത്രീകളുടെ മാറ് മറയ്ക്കാനുള്ള പോരാട്ടത്തിന്റെ സ്മരണയിൽ തൃശ്ശൂർ വേലൂരിലെ മണിമലർക്കാവ്. 1956 ലെ കുഭ ഭരണിയ്ക്കാണ് സ്ത്രീകൾ മാറുമറച്ച് താലമേന്തിയത്. പോരാട്ടത്തിന്റെ അറുപത്തിയഞ്ചാം വാർഷികം പുരോഗമന കലാസാഹിത്യ സംഘം ആഘോഷിച്ചു.

മണിമലർക്കാവ് വേലയിൽ താലമെടുക്കുന്ന സ്ത്രീകൾ മാറുമറയ്ക്കാൻ പാടില്ലെന്നായിരുന്നനു അക്കാലത്തെ വ്യവസ്ഥ. ഇത് ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതോടെ എ എസ് എൻ നന്പീശന്റെയും കെ എസ് ശങ്കരന്റെയും നേതൃത്ത്വത്തിൽ സമരരൂപമൊരുക്കി. വേളത്ത് ലക്ഷ്മിക്കുട്ടിയായിരുന്നു സമര നായിക. ഇവർക്കൊപ്പം 25 ഓളം സ്ത്രീകൾ മാറ് മറച്ച് താലമേന്തി. തുടർന്നുള്ള വർഷങ്ങളിൽ സ്ത്രീകൾക്ക് മാറു മറച്ച് താലമേന്താൻ വഴി ഒരുക്കി ഈ സംഭവം.

ഇക്കാലത്ത്‌ ചരിത്രവൽക്കരണ പ്രക്രിയയും സിദ്ധാന്തവൽക്കരണവും അനിവാര്യമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ ചരിത്രവത്ക്കരണ പ്രക്രിയ നിന്നു പോയപ്പോൾ നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ച കേരളത്തിൽ കമ്യൂണിസ്‌റ്റുകാർ എറ്റെടുത്തതാണ് സാമൂഹ്യമുന്നേറ്റത്തിന് കാരണമായതെന്ന് സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് പറഞ്ഞു.

മണിമലർക്കാവ്‌ മാറുമറയ്‌ക്കൽ സമരപോരാളികളായ വെള്ളറോട്ടിൽ മീനാക്ഷി, കെ കെ ചീരു, സമരത്തിന്‌ നേതൃത്വം നൽകിയ കെ എസ്‌ ശങ്കരൻ, എ എസ്‌ എൻ നമ്പീശന്റെ ഭാര്യ ദേവകി നമ്പീശൻ എന്നിവരെ മന്ത്രി എ സി മൊയിതീൻ ചടങ്ങിൽ ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശേകാൻ ചരുവിൽ മുഖ്യാഥിതിയായി. വേലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ ഷോബി അധ്യക്ഷനായി‌.

കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി അംഗം സി എഫ്‌ ജോൺ ജോഫി, ഡോ. എം റോയി മാത്യു, സിപിഐ എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ, കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റി അംഗം വി മുരളി എന്നിവർ സംസാരിച്ചു. സുരേഷ്‌ പുതുക്കുളങ്ങര സ്വാഗതവും ടി എം വേണു നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel