കോ‍ഴിക്കോട് ബിജെപിയില്‍ മുരളീധരവിരുദ്ധരുടെ രഹസ്യയോഗം; യോഗം ജില്ലാ പ്രസിഡണ്ട് വികെ സജീവന്‍റെ നേതൃത്വത്തില്‍; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കേന്ദ്ര നിര്‍ദേശം ലംഘിച്ച് കോ‍ഴിക്കോട് ബിജെപിയില്‍ ജില്ലാ പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ മുരളീധര വിരുദ്ധ പക്ഷത്തിന്‍റെ ഗ്രൂപ്പ് യോഗം യോഗത്തിന്‍റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലും ഗ്രൂപ്പ് രാഷ്ട്രീയം സജീവം തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ നടക്കാനിരിക്കെ ജില്ലയില്‍ ഗ്രൂപ്പിന്‍റെ അപ്രമാദിത്വം ഉറപ്പുവരുത്തുന്ന നിലയില്‍ കൂടുതല്‍ സീറ്റ് ഉറപ്പിക്കുകയെന്നതാണ് ഗ്രൂപ്പ് യോഗത്തിന്‍റെ ലക്ഷ്യം.

ജില്ലാ പ്രസിഡണ്ട് വികെ സജീവന്‍റെ നേതൃത്വത്തിലുള്ള കൃഷ്ണദാസ് പക്ഷക്കാരായ ജില്ലയിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമെടുത്തുവെന്നാണ് വിവരം. ഗ്രൂപ്പ് പ്രവര്‍ത്തനം പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ കര്‍ശനമായ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് യോഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News