കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ സ്ഥാപിച്ചിട്ട് ഇന്നേക്ക് 102 വർഷം പൂർത്തിയാകുന്നു. 1919 മാർച്ച് 2ന് സോവിയറ്റ് യൂണിയനിലെ മോസ്കോയിലാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ (മൂന്നാം ഇന്റർനാഷണൽ) ന്റെ ഒന്നാമത് സമ്മേളനം ആരംഭിക്കുന്നത്.
മാർച്ച് 6 വരെയാണ് ഒന്നാമത് സമ്മേളനം നടന്നത്. 21 രാജ്യങ്ങളിൽ നിന്നുള്ള 35 കമ്മ്യൂണിസ്റ്റ് പാർടികളിൽ നിന്നായി 52 സഖാക്കൾ ഒന്നാമത് സമ്മേളനത്തിൽ പങ്കെടുത്തു. ഒന്നാമത് സമ്മേളനത്തിൽ ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നില്ല.
1917 ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെയും തുടർന്ന് സഖാവ് വി ഐ ലെനിന്റെ നേതൃത്വത്തിൽ 1919ൽ സ്ഥാപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെയും സ്വാധീനം ലോകത്തിന്റെ നാനാഭാഗങ്ങളിൽ കമ്യൂണിസ്റ്റ് പാർടികൾ രൂപീകരിക്കപ്പെട്ടതിനു പിന്നിൽ പ്രചോദനമായിരുന്നു.
ദക്ഷിണാഫ്രിക്ക, ചൈന, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടികൾ പ്രവർത്തനം സംഘടിതമായി ആരംഭിച്ചത് 1921ൽ ആയിരുന്നു. തുടർന്ന് 1943 വരെയുള്ള കാലയളവിൽ 7 സമ്മേളനങ്ങൾ മോസ്കോയിൽ നടത്തുകയുണ്ടായി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here