എറണാകുളം എളംകുളം വളവില്‍ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളം എളംകുളം വളവില്‍  വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. തൊടുപുഴ സ്വദേശിയായ സനിൽ ആണ് മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇവിടെ ഒന്‍പത് പേരാണ് അപകടത്തിൽ മരിച്ചത്.

കൊച്ചിയിലെ അപകടങ്ങളുടെ പതിവ് കേന്ദ്രമാണ് എളകുളം വളവ്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇവിടെ ഒന്‍പതു പേരാണ് അപകടത്തിൽ മരണപ്പെട്ടത്. അമിത വേഗയിൽ വരുന്ന വാഹനം നിയന്ത്രിക്കാൻ കഴിയാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പൊലീസ് പറയുന്നു.

എളംകുളം ജംക്‌ഷൻ മുതൽ എളംകുളം മെട്രോ സ്റ്റേഷൻ വരെയുള്ള 200 മീറ്റർ റോഡിലാണ് കൂടുതലായും അപകടങ്ങൾ സംഭവിക്കുന്നത്. ഇവിടെ പൊലീസിൻ്റെയും ട്രാഫിക്കിൻ്റെയും നേതൃത്വത്തിൽ നിരീക്ഷണം നടത്തിവരുകയാണ്. നിലവിൽ അപകടങ്ങൾ പതിവായതോടെ ഇത് സംബന്ധിച്ച് റോഡിൻ്റെ നവീകരണ ചുമതലയുള്ള കെഎംആര്‍എല്‍ ന് പൊലീസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News