ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെയാണ് ഹൈക്കോടതി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
അതേസമയം, ഇബ്രാഹിം കുഞ്ഞിന് ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തനിക്കെതിരെ വിവിധയിടങ്ങളില്‍ നിന്നായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ജാമ്യ ഹര്‍ജി ഇബ്രാഹിം കുഞ്ഞ് പിന്‍വലിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here