കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല; ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില്‍ നേരിടുക തന്നെ ചെയ്യും: തോമസ് ഐസക്

കിഫ്ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്നും ഏറ്റുമുട്ടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ നേരിടാന്‍ തയ്യാറാണെന്നുമാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

സ്വര്‍ണക്കടത്തും ലൈഫ് മുഷനും ഉള്‍പ്പെടെയുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാറിനെയും സിപിഐഎം നേതാക്കളെയും കുടുക്കാനുള്ള ഗൂഢനീക്കം തകര്‍ന്നതിന് പിന്നാലെയാണ് കിഫ്ബിക്കെതിരെ ഇഡി തിരിഞ്ഞത്.

വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങിയില്ലെന്നും കിഫ്ബി ഫെമ നിയമം ലംഘിച്ചുവെന്നുമാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

കിഫ്ബിക്കെതിരെ പ്രതിപക്ഷവും ബിജെപിയും നേരത്തെ തന്നെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു എന്നാല്‍ നിയമവിരുദ്ധമായി കിഫ്ബി ഒന്നും ചെയ്തില്ലെന്ന തോമസ് ഐസക് അന്ന് തന്നെ പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here