കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല, മത്സരിക്കുന്നത് പൂഞ്ഞാറില്‍ മാത്രം ; പി സി ജോര്‍ജ്

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

139 മണ്ഡലങ്ങളിലും നിലപാട് സ്വീകരിക്കും. ആരുടെ സഹായവും സ്വീകരിക്കും. സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ബി .ജെ .പി മോശം പാര്‍ട്ടിയല്ല. എന്‍ .ഡി.എയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ല. പാലായില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News