ബിജെപിയുടെ ഭീഷണിക്ക് കീഴ്‌പ്പെടാന്‍ ഇവിടെ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളില്ല; ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്

ഇഡിയെ കേന്ദ്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന രൂക്ഷ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്.

വേറെ ഒരു വിധേനയും സംസ്ഥാന സര്‍ക്കാറിനെതിരെ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെതിരെ എന്തെങ്കിലും നീക്കം നടത്താന്‍ കഴിയുമോ എന്നതാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനായി ഉത്തരേന്ത്യയിലെ ബിജെപിയുടെ ആജ്ഞാനുവര്‍ത്തിയായ ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് നിയോഗിച്ചിരിക്കുകയാണ്. എന്താണ് അദ്ദേഹത്തിന്‍റെ ട്രാക്ക് റെക്കോര്‍ഡ് ബിജെപിക്ക് അനുകൂലമായി കേസുകള്‍ അന്വേഷിക്കുകയും വിധിപറയുകയും ചെയ്തു എന്നത് തന്നെയാണ്.

കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നോക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാല്‍ അവരോട് പറയാനുള്ളത്. കിഫ്ബിയില്‍ ഉള്ളത് സംസ്ഥാന സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരാണ് കേന്ദ്രത്തിന്റെയും ബിജെപിയുടെയും ഭീഷണിക്ക് കീഴ്‌പ്പെടാന്‍ ഇവിടെ ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്രത്തിന്റെയും ബിജെപിയുടെയും സംസ്ഥാനത്തോടുള്ള രാഷ്ട്രീയ വിരുദ്ധ സമീപനം സംസ്ഥാനം മുന്‍കൂട്ടി കണ്ടിട്ടുണ്ട് അത് മറികടക്കാനുള്ള നടപടികളൊക്കെ സംസ്ഥാനം മുന്‍കൂട്ടി കണ്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങളുടെ ഭീഷണി കൊണ്ടൊന്നും കിഫ്ബിയോ കേരള സര്‍ക്കാരോ തകരാന്‍ പോകുന്നില്ല എന്നാല്‍ കേന്ദ്രത്തിന്റെ ലക്ഷ്യം ഇതാണെന്ന് സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇതിവിടെ പറയുന്നത്.

ഇങ്ങനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ എന്താണ് തങ്ങള്‍ ചെയ്ത തെറ്റ് കേരളത്തിന്റെ സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇങ്ങനെ മാറ്റിയതാണോ എന്നും തോമസ് ഐസക് ചോദിച്ചു. ധനമന്ത്രിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് നിങ്ങള്‍ പത്രക്കാര്‍ എഴുതിയത് വഴി ഞാനും കണ്ടു അതുകൊണ്ടൊന്നും ഇവിടെയാരും പേടിച്ച് ഇല്ലാതായിപ്പോകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News