ഒടുവില്‍ അവര്‍ വിവാഹിതരായി, ആശംസകള്‍ നേര്‍ന്ന് കേരളക്കര, ചിത്രങ്ങള്‍ വൈറലാവുന്നു. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന ഫോട്ടോ ഷൂട്ട് വയറല്‍ ആയിരുന്നു ഡോക്ടര്‍ മനു ഗോപിനാഥനും സൂസന്‍ തോമസുമായിരുന്നു മോഡലുകള്‍ ഇത് ഒരു കല്ലിയാണ ഷൂട്ട് എന്ന് കരുതി കണ്ടവര്‍ കണ്ടവര്‍ അത് ഷെയര്‍ ചെയ്തിരുന്നു. വരനെ വാനോളം ഉയര്‍ത്തി എന്നാല്‍ ഇത് വെറുമൊരു ഫോട്ടോ ഷൂട്ട് ആണ് എന്ന് അറിഞ്ഞതോടെ പ്രധിഷേധങ്ങളും വന്നിരുന്നു. കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന തലക്കെട്ടിലാണ് ഫോട്ടോ വയറലായത്. ഇപ്പോള്‍ ഇതാ പുതിയ ഫോട്ടോകള്‍ ആണ് വയറല്‍ ആയത്. അങ്ങനെ അവസാനം അത് സംഭവിച്ചു അവളുടെ ആഗ്രഹം ഞാന്‍ സാധിച്ചു കൊടുത്തു. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതര്‍ ആയി എന്നു പറഞ്ഞാണ് ഫോട്ടോകള്‍ പ്രജരിക്കുന്നത്. ഇവരുടെ കല്ല്യാണംകഴിഞ്ഞോ അതോ ഇതും ഫോട്ടോ ഷൂട്ട് ആണോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട് എന്തായാലും ആശംസ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫോട്ടോകള്‍ക്ക് താഴെ.
ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടിനു ആണ്. അത്തരം ഫോട്ടോഷൂട്ടില്‍ അത് ആരാധകരുടെ മനസ്സും ഹൃദയം ഒരു പോലെ കവര്‍ന്നെടുത്തത് ആണ് അവളുടെ കുറവുകളെ സ്‌നേഹിച്ച രാജകുമാരന്‍ എന്ന തലക്കെട്ടോടെ കൂടി പ്രചരിച്ച കണ്‍സെപ്റ്റ് ഫോട്ടോഷൂട്ട്. ഡോക്ടര്‍ മനു ഗോപിനാഥന്‍ ആണ് ഇതിനു പിന്നില്‍.സൂസന്‍ തോമസും ഡോക്ടര് മനുവുമാണ് ചിത്രങ്ങളില്‍ മോഡല്‍സ് ആയി പ്രത്യക്ഷ പെട്ടത്.ജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ചില ഗ്രൂപ്പുകളില്‍ ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് പറഞ്ഞ ഷെയര്‍ ചെയ്യപ്പെട്ടു. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന തലക്കെട്ടും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കണ്‍സപ്റ്റ് എന്ന ആമുഖക്കുറിപ്പ് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ആ ആശയം മുന്നോട്ടുവെച്ചത്. ഇതിലെ മോഡലായി വന്ന സൂസന്‍ തോമസ് സോഷ്യല്‍ മീഡിയകളില്‍ സെലിബ്രിറ്റിയാണ്. മാത്രമല്ല സൂസന്‍ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലുമാണ്.
ടിക് ടോക് ലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കണ്‍സെപ്റ്റ് ഫോട്ടോഷൂട്ട് മാത്രമായി സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്ത അതേ ക്യാമറക്കണ്ണുകള്‍ ഇന്ന് അവരുടെ യഥാര്‍ത്ഥ വിവാഹവും ഒപ്പിയെടുത്തിരിക്കുന്നു. അതെ ആ വാര്‍ത്ത സത്യമാകുന്നു ഡോക്ടര്‍ മനു ഗോപിനാഥന്‍ റെയും സ്മിത സൂസനും ജീവിതത്തിലും ഒരുമിക്കുന്നു. കുറവുകളെ സ്‌നേഹിച്ച അവളുടെ രാജകുമാരനെ തന്നെയാണ്ള്‍അവള്‍ക്ക് വരനായി തന്നെ കിട്ടിയിരിക്കുന്നത്.ആയൂര്‍വേദ ഡോക്ടറുടേയും ക്ലിനിക്കല്‍ സൈക്കളജിസ്റ്റിന്റേയും കുപ്പായം അണിയുംപോഴും കലയുമായി അഭേദ്യ ബന്ധം പുലര്‍ത്താനുള്ള ആളാണ് ഡോക്ടര്‍ മനു ഗോപിനാഥന്‍. സംഗീതവും മോഡലിംഗും ഒക്കെ ജീവിതത്തിന്റെ ഭാഗമായത് ലവട്ടം പ്രണയാമൃതം എന്ന പേരില്‍ സംഗീത ആല്‍ബവും ചെയ്തിട്ടുണ്ട്. ങ്ങനെയിരിക്കേയാണ് ബാഹ്യ രൂപമല്ല സൗന്ദര്യത്തിന്റെ എന്ന ആശയം മുന്‍നിര്‍ത്തി ഒരു ഫോട്ടോ ഷൂട്ട് എടുക്കാനാണ് മോഡലായ സൂസനെ പരിചയപ്പെടുന്നത്. ഇരുവരും ടിക്ടോക്കില്‍ സജീവമായിരുന്നു. സ്മിത സൂസന്‍ മറ്റുള്ളവര്‍ക്ക് ഒരു ഉദാത്ത ഉദാഹരണമാണ്.
ശാരീരിക പരിമിതികളുടെ പേരില്‍ കണ്ണീരും കിനാവും ആയി ജീവിതം തള്ളിനീക്കു നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവര്‍. മനസ്സിനാണ് സൗന്ദര്യം എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത സ്മിതയെ മനു ഗോപിനാഥന്‍ തന്റെ ഫോട്ടോഷൂട്ടിന് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ ജീവിത സഖിയായും തിരഞ്ഞെടുത്തിരിക്കുന്നു. ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്.ീട്ടില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന സമയത്ത് അടുക്കളയില്‍നിന്നും രൂക്ഷഗന്ധം വന്നു അത് എന്താണെന്ന് അറിയാന്‍ ഗ്യാസ് ലീക്ക് ആണെന്ന് അറിയാതെ സ്മിത അടുക്കളയിലെ ലൈറ്റ് ഇടുകയും തീ ആളി പടരുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സ്മിത മൃതപ്രായ ആയിരിക്കുന്നു., ചികിത്സയില്‍ കഴിയുന്നതിനിടെ ചില പുതിയ ഡോക്ടര്‍മാര്‍ അലംഭാവം കാണിച്ചു അതിന്റെ ഫലമായി ഇന്നവള്‍ക്ക് ചില വിരലുകള്‍ ഇല്ല. എന്നാല്‍ താന്‍ നേരിട്ട് വേദനകളെല്ലാം കടിച്ചമര്‍ത്തി ജീവിതത്തിലേക്ക് മുന്നേറുകയായിരുന്നു സ്മിതയെന്നു മനു പറയുന്നു. ഒരുപാട് പേരെ ചിന്തിപ്പിക്കുകയും ഇതുപോലെ പ്രവര്‍ത്തിക്കാനും ഈ സംഭവം പ്രചോദിപ്പിക്കുന്നു.
ഇനിയും ഒരുപാട് നന്മയുള്ള ഇങ്ങനെയുള്ള ജീവിതങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കാം. ബാഹ്യസൗന്ദര്യം പലതിനും ഒരു ഘടകം ആകുമ്പോള്‍ അല്ലെങ്കില്‍ നമ്മള്‍ ആക്കപ്പെടുമ്പോള്‍ ഇങ്ങനെയുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മനസ്സില്‍ വരട്ടെ. മനസ്സുകള്‍ തമ്മിലുള്ള പൊരുത്തത്തില്‍ ആണ് ഏറ്റവും വലിയ സൗന്ദര്യം,ഇത്വ വര്‍ണിക്കാന്‍ ആകാത്ത ഒരിക്കലും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത എന്നാല്‍ മനസ്സുകൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്ന സൗന്ദര്യം ആണ്. വിവാഹിതരായ മനു ഗോപിനാഥനും സ്മിതാ സൂസന ഹൃദയംകൊണ്ട് വിവാഹം ആശംസകള്‍ നേരുന്നു മനസ്സുകള്‍ കൊണ്ട് ഇനിയും ഒരുപാട് നാള്‍ ഒരുമിച്ച് ജീവിക്കട്ടെ. കുറവുകളെ തൊട്ടറിഞ് കൂടുതല്‍ സന്തോഷത്തില്‍.
Get real time update about this post categories directly on your device, subscribe now.