എയര്‍ ഇന്ത്യ ഓഫീസ് ഉപരോധം; ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ജാമ്യം

എയർ ഇന്ത്യയുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസിൽ ടി വി രാജേഷ് എം എൽ എ, പി എ മുഹമ്മദ് റിയാസ്, കെ കെ ദിനേശൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 4 ജാമ്യം അനുവദിച്ചത്.

2010ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.വിമാനങ്ങൾ അടിക്കടി റദ്ദാക്കുകയും പ്രവാസികൾക്ക് ജോലി നഷ്ട്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യ ഓഫീസിനു മുൻപിൽ പ്രതിഷേധം സംഘടിപ്പടിച്ചത്.

അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്,ജില്ല സെക്രട്ടറി കെ. കെ ദിനേശൻ ഉൾപ്പെടെ 23 പേർക്കെതിരെ പൊലിസ് കേസ് എടുക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News