കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം രൂക്ഷം; ജമ്മുവിന് പിന്നാലെ ഹരിയാനയിലും ശക്തിപ്രകടനം നടത്താന്‍ തിരുത്തല്‍ വാദി നേതാക്കള്‍

രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചു ഹരിയാനയിലും ശക്തി പ്രകടനം നടത്താൻ തിരുത്തൽ വാദി നേതാക്കളുടെ നീക്കം. ഭൂപീന്ദർ ഹൂദയുടെ നേതൃത്വത്തിൽ ശക്തിപ്രകടനം നടത്താനാണ് നീക്കം. അതേസമയം തിരുത്തൽ വാദി നേതാക്കളെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.

കോൺഗ്രസിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ആദ്യത്തയാൾ താനാണെന്നും എന്നാൽ മുതിർന്ന നേതാക്കളടകം തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ജമ്മുവിന് പിന്നലെയാണ് തിരുതൽ വാദി നേതാക്കൾ ഹരിയാനയിലും ശക്തി പ്രകടനം നടത്താണൊരുങ്ങുന്നത് . ഭൂപീന്ദർ ഹൂഡയുടെ നേത്യത്വത്തിലാണ് ഹരിയനയിൽ ശക്തിപ്രകടനം സംഘടിപ്പിക്കുക. സാധ്യമായ സംസ്ഥാനങ്ങളിലെല്ലാം ശക്തി പ്രകടനം നടത്താനുള്ള നീക്കത്തിലാണ് തിരുത്തൽ വാദികൾ.

അതേസമയം സംഘടന തിരഞ്ഞടുപ്പ് ആവശ്യപ്പെടുന്ന തിരുത്തൽ വാദികൾക്കെതിരെ പരോക്ഷ വിവർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കോൺഗ്രസിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് അഭിപ്രായപ്പെട്ട ആദ്യത്തയാൾ താനാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. യൂത്ത് കോൺഗ്രസിലും എൻ.എസ്.യുവിലും സംഘടന തിരഞ്ഞെടുപ്പ് നടത്തിയതിന് നേതാക്കൾ തന്നെ ക്രൂശിച്ചതായും രാഹുൽ വിമർശിച്ചു.

സാമ്പത്തിക ശാസ്ത്രജ്ഞൻ കൗശിക് ബസുമായുള്ള സംവാദത്തിലായിരുനു രാഹുലിന്റെ വിമർശനം.സ്വന്തം പാർട്ടിയിലെ നേതക്കളാണ് തന്നെ ആക്രമിച്ചതെന്നും രാഹുൽ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെയാണ് കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News