സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിൽ ബിജെപിയുടെ വാദങ്ങൾ ഏറ്റെടുത്ത് കെ സുധാകരൻ

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിൽ ബി ജെ പി യുടെ വാദങ്ങൾ ഏറ്റെടുത്ത് കെ പി സി സി വർക്കിങ്ങ് പ്രസിഡണ്ട് കെ സുധാകരൻ. കിറ്റ് കേന്ദ്ര സർക്കാർ നൽകുന്നതാണെന്ന ബി ജെ പിയുടെ വ്യാജ പ്രചരണമാണ് സുധാകരൻ ഏറ്റെടുത്തിരിക്കുന്നത്.

ബി ജെ പിയുടെ നാവായി മാറുകയാണ് കോൺഗ്രസ് നേതാവ് കെ സുധാകരൻ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വാക്കുകൾ അതേപടി കടമെടുത്താണ് കെ സുധാകരനും പ്രചാരണം നടത്തുന്നത്.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ യാതൊരു വസ്തുതയും ഇല്ലാത്ത ബി ജെ പി പ്രചരണമാണ് കെ സുധാകരൻ ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയ മര്യാദ പോലും പാലിക്കാതെ മുഖ്യമന്ത്രിയെ ‘ഇവൻ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സുധാകരൻ ചാനൽ അഭിമുഖത്തിൽ ബി ജെ പി വാദങ്ങൾ ആവർത്തിക്കുന്നത്.

ദുരിത കാലത്ത് മലയാളികളെ പട്ടിണിക്കിടാതെ കാത്ത സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റ് വിതരണം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസ നേടിയിരുന്നു.ഇതിന്റെ ക്രഡിറ്റ് ബി ജെ പി ക്ക് നൽകാനാണ് കോൺഗ്രസ്സ് നേതാവ് കെ സുധാകരനും ഇറങ്ങിയിരിക്കുന്നത്.

ഏത് നേരവും ബി ജെ പി യിലേക്ക് ചേക്കേറാൻ തയ്യാറായിരിക്കുന്ന കെ സുധാകരന്റെ സമീപകാലത്തെ പ്രസ്താവനകൾ എല്ലാം ബി ജെ പിക്ക് അനുകൂലമാണ്.കിറ്റ് കേന്ദ്രത്തിന്റേതാണെങ്കിൽ എന്തുകൊണ്ട് ബി ജെ പി ഭരിക്കുന്ന സംസ്ഥാനകളിൽ കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് ബി ജെ പി നേതാക്കളെ പോലെ തന്നെ കെ സുധാകരനും ഉത്തരമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News