മകന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; അപ്പന്റെ നോട്ടം അതുപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ

അടുത്തിടെയാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. മാധവ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും വിഷ്ണു സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മകന്റെ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് വിഷ്ണു. “ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു, “എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്.

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News