തീപ്പൊരി ആക്ഷനുമായി ഹർഭജൻ‌ സിങ്ങ്; ‘ഫ്രണ്ട്ഷിപ്പ്’ ടീസർ

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനായി എത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. ഹർഭജൻ സിങിനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.എം ഉദയകുമാർ.

സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇതാദ്യമായല്ല ഹർഭജൻ സിനിമയിൽ അഭിനയിക്കുന്നത്. 2004ൽ മുജെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ഭാജി സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് ചിത്രത്തിൽ അതിഥിതാരമായും ഹർഭജൻ സിങ് വേഷമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel