കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം ; എ. വിജയരാഘവന്‍

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര എജന്‍സികള്‍ അധികാര ദുര്‍വിനിയോഗം ചെയ്യുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്രം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ ഇ.ഡിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇ.ഡിയെ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തിയിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

അതിന്റെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ തിടുക്കത്തില്‍ ഇ.ഡി അന്വേഷണവുമായി എത്തിയതെന്നും ധനമന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗംവഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും സിപി(ഐ)എം പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News