ഫുട്‌ബോൾ ഇതിഹാസം പെലെ കൊറോണ വാക്‌സിൻ സ്വീകരിച്ചു

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ കൊറോണ വാക്‌സിൻ സ്വീകരിച്ചു. ഇന്നലെയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. മറക്കാനാകാത്ത ദിവസമാണെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കൊറോണ മഹമാരി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. നിരവധി പേർ ഇനിയും വാക്‌സിൻ സ്വീകരിക്കേണ്ടതായുതുണ്ട്. അതുവരെ എല്ലാവരും ജാഗ്രത തുടരണമെന്നും പെലെ ആവശ്യപ്പെട്ടു. അതേസമയം ഏത് വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചതെന്ന കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

മൂന്ന് ഫുട്‌ബോൾ ലോകകപ്പുകൾ നേടിയ പെലെ കൊറോണയുടെ തുടക്കം മുതൽ തന്നെ സാവോ പൗലോയിലെ സ്വന്തം വസതിയിൽ സ്വയം നിരീക്ഷണത്തിലാണ്. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അതിനാൽ പൊതുപരിപാടിയിലും മറ്റും പങ്കെടുക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ് പെലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News