ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം ; പ്രതിക്കെതിരെ കുറ്റം ചുമത്തി

ആറന്മുളയില്‍ ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നൗഫലിനെതിരെ കുറ്റം ചുമത്തിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ മാനഭംഗപ്പെടുത്തല്‍, തടഞ്ഞുവെച്ച് ബലാത്സംഗം, പട്ടികജാതി പീഢന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി ആണ് കോടതി കുറ്റം ചുമത്തിയത്.

എന്നാല്‍, 540 പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്ന കുറ്റങ്ങളെല്ലാം പ്രതി പാടെ നിഷേധിച്ചു. പീഡനത്തിന് ശേഷം പ്രതി യുവതിയോട് മാപ്പ് ചോദിക്കുന്ന ശബ്ദരേഖ, ആംബുലന്‍സിന്റെ ജിപിഎസ് വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയവ കേസിലെ നിര്‍ണായക തെളിവുകളാണ്.

2020 സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായത്. 108 ആംബുലന്‍സില്‍ ചികിത്സാകേന്ദ്രത്തിലേക്ക് പുറപ്പെട്ട യുവതിയെ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News