മുംബൈയില്‍ രണ്ടാം ഡോസ് വാക്സിനെടുത്ത ഉടനെ 45 കാരൻ കുഴഞ്ഞു വീണ് മരിച്ചു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ കോവിഡ് 19 വാക്സിൻ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയ 45 കാരനാണ് കുത്തിവയ്ച്ച് ഏതാനും മിനിട്ടുകൾക്കകം മരണപ്പെട്ടത്. നേത്രരോഗവിദഗ്ദ്ധന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുഖ്ദേവ് കിർദത്ത് വാക്‌സിൻ എടുത്ത ശേഷം നിരീക്ഷണ മുറിയിൽ ഇരിക്കവെയാണ് അബോധാവസ്ഥയിലായത്.

ഉടനെ തന്നെ കിർദത്തിനെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജനുവരി 28 നാണ് ഇയാൾ ആദ്യത്തെ ഡോസ് എടുത്തിരുന്നത്.

സുഖ്ദേവിന്റെ മരണകാരണം കൃത്യമായി അറിയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജെജെ ആശുപത്രിയിലേക്ക് അയച്ചിരിക്കയാണ്.

ഒരു മാസം മുമ്പാണ് സുഖ്ദേവിന് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ഇതിന് മുമ്പ് പൂർണ്ണ പരിശോധന നടത്തിയിരുന്നതായി ഡോക്ടർമാർ പറഞ്ഞു.  ഇയാൾക്ക് വർഷങ്ങളോളം രക്തസമ്മർദ്ദമുണ്ടെന്ന് അറിയാൻ കഴിഞ്ഞെങ്കിലും അന്നത്തെ പരിശോധനയിൽ ഇയാളുടെ രക്തസമ്മർദ്ദവും ഓക്സിജനും സാധാരണമായിരുന്നുവെന്ന് ഭിവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ മെഡിക്കൽ ഹെൽത്ത് ഓഫീസർ കെ ആർ ഖരത് പറഞ്ഞു .

കാലുകൾ വീർക്കുന്നതു പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നതായും ഇയാളുടെ പഴയ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കിയുന്നു. രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പിന് ശേഷം 15 മിനിറ്റിനകം സുഖ്ദേവിന് തലകറക്കം അനുഭവപ്പെട്ടതായി ഡോക്ടർ പറഞ്ഞു.

തുടർന്ന് കുഴഞ്ഞു വീണ ഇയാൾ 30 മിനിറ്റിനകം മരണപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബം കിർദാത്തിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News