
എയര്‍ ഇന്ത്യയുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എയര്‍ഇന്ത്യ ഓഫിസ് ഉപരോധിച്ച കേസില്‍ ടി വി രാജേഷ് എം എല്‍ എ, പി എ മുഹമ്മദ് റിയാസ്, കെ കെ ദിനേശന്‍ എന്നിവര്‍ ജയില്‍ മോചിതരായി. കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 4 ജാമ്യം അനുവദിച്ചത്.
2010ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.വിമാനങ്ങള്‍ അടിക്കടി റദ്ദാക്കുകയും പ്രവാസികള്‍ക്ക് ജോലി നഷ്ട്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പടിച്ചത്.
അന്നത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്,ജില്ല സെക്രട്ടറി കെ. കെ ദിനേശന്‍ ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ പൊലിസ് കേസ് എടുക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here