‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ ടീം വീണ്ടും; നായകന്‍ ചാക്കോച്ചന്‍

‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍. ‘കുഞ്ഞപ്പന്‍റെ’ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മ്മാണം എന്ന പ്രത്യേകതയുമുണ്ട്. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ തന്നെയാണ് പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനു’ ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘കനകം കാമിനി കലഹം’ എന്ന ചിത്രം രതീഷ് സംവിധാനം ചെയ്‍തിരുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം. പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.
Step 2: Place this code wherever you want the plugin to appear on your page.

Brewing up the next with Rathish and Santhoshettan ,the 🤖Android Kunjappan people….
Stay tuned for more soon!!!
Thank you all 🤗🤗
And Thank you GOD🙏🏼🤲🏼

Posted by Kunchacko Boban on Wednesday, 3 March 2021

അതേസമയം റിലീസ് പ്രതീക്ഷിക്കുന്നതും പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതും ചിത്രീകരണഘട്ടത്തില്‍ ഉള്ളതുമായ ഒട്ടേറെ പ്രോജക്ടുകള്‍ ചാക്കോച്ചന്‍റേതായി ഉണ്ട്. ജിസ് ജോയ്‍യുടെ സംവിധാനത്തില്‍ എത്തുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്‍’ എന്നിവ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രങ്ങളാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ‘നായാട്ട്’, കമല്‍ കെ എമ്മിന്‍റെ ‘പട’, അഷ്‍റഫ് ഹംസയുടെ ‘ഭീമന്‍റെ വഴി’ എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ളവയാണ്. ടി പി ഫെല്ലിനിയുടെ ‘ഒറ്റ്’ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ജയ് കെയുടെ ‘ഗ്ര്‍ര്‍ര്‍’, മിഥുന്‍ മാനുവല്‍ തോമസിന്‍റെ ‘ആറാം പാതിരാ’, മഹേഷ് നാരായണന്‍റെ ‘അറിയിപ്പ്’ എന്നിവയും കുഞ്ചാക്കോ ബോബന്‍റേതായി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളാണ്. ആഷിക് അബുവിന്‍റെ ‘നീലവെളിച്ച’ത്തിലും ചാക്കോച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News