ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍

ഐ ഫോണിന്റെ ആദ്യ ഫോള്‍ഡബിള്‍ ഹാന്‍ഡ് സെറ്റാണ് 2023ല്‍ പുറത്തിറക്കാന്‍ സാധ്യത. ലോകമെമ്പാടുമുള്ള ഐ ഫോണ്‍ ആരാധകര്‍ പുതിയ ആപ്പിള്‍ അംഗത്തെ കാത്തിരിക്കുകയാണ്. രൂപ കല്പനയില്‍ അധികം മാറ്റം വരാത്ത ഹൈ ഏന്‍ഡ് ഫോണുകളില്‍ ഒന്നാണ് പുതിയതായി ഇറക്കുന്ന ഫോണ്‍.

നിവര്‍ത്തുമ്പോള്‍ 7.5 മുതല്‍ 8 ഇഞ്ച് വരെ വലുപ്പമുള്ള ഡിസ്‌പ്ലേ എന്ന സവിശേഷതയും ഫോണിന് ഉണ്ടാകും.എന്നാല്‍, ഫോള്‍ഡബിള്‍ ഫോണ്‍ അധിക ഫങ്ഷണാലിറ്റി കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഐഫോണ്‍ ആരാധകര്‍. ഈ പ്രതീക്ഷ അധികൃതരില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

എന്നാല്‍ ഫോണ്‍ വിപണിയിലേക്ക് എത്തിക്കുന്നതിനെ പറ്റി അന്തിമ തീരുമാനം ആയിട്ടില്ല. എല്‍ജി ആയിക്കും ഫോണിന് അനുയോജ്യമായ ഡിസ്പ്ലെ നിര്‍മിച്ചു നല്‍കുക എന്നും അഭ്യൂഹങ്ങളും ഉയരുന്നു. സെറാമിക് ഷീല്‍ഡ് ഗ്ലാസ് കവറിങ് ആയിരിക്കും ഫോണിന് നല്‍കാന്‍ സാധ്യത. സാംസങ് ഗ്യാലക്സി സെഡ് ഫ്ളിപ്പിനെപ്പോലെ ക്ലാംഷെല്‍ ഡിസൈനാണ് ആപ്പിള്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും വാര്‍ത്തകള്‍ വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News