മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ല, മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവര്‍ ; കാനം രാജേന്ദ്രന്‍

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ മതരാഷ്ട്രീയം വളരാത്തതെന്നും കാനം വ്യക്തമാക്കി. ഡോ. എന്‍ പി ചന്ദ്രശേഖരന്‍ നയിക്കുന്ന പ്രത്യേക അഭിമുഖ പരിപാടിയായ പത്ത് പത്തിലാണ് കാനം രാജേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസിനെ എന്‍ഡിഎ പലയിടത്തുനിന്നും വിലപറഞ്ഞ് ചേര്‍ക്കുന്നുണ്ട്. പുതുച്ചേരിയില്‍ സംഭവിച്ചത് അതാണ്. അതേപോലെ തന്നെ ഇന്ത്യയുടെ പലസ്ഥലങ്ങളിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള പരീക്ഷണങ്ങളൊന്നും കേരളത്തില്‍ കാര്യമായി ചിലവാകും എന്ന് തോന്നുന്നില്ലെന്നും കാനം വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ തരത്തില്‍ രാഷ്ട്രീയബോധമുള്ള ജനങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ മതരാഷ്ട്രീയം, അല്ലെങ്കില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ കണ്ടുകൊണ്ടിരിക്കുന്ന ബിജെപിക്ക് പോലും എത്രയോ വര്‍ഷക്കാലമായി മുന്നോട്ടു വരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോലും അവരുടെ വോട്ട് ഷെയര്‍ എന്ന് പറയുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ താഴെയാണ്. ഇപ്പോള്‍ അവര്‍ സീറ്റുകളില്‍ ജയിക്കും എന്ന് പറയുന്നത് ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുക എന്ന മനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതിന് മെയ്മാസം രണ്ടാം തീയതി വരെ ആയുസ്സ് ഉണ്ടാകൂ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാനം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here