സംസ്ഥാനത്ത്‌ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

സംസ്ഥാനത്ത്‌ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഓട്ടോറിക്ഷ തൊഴിലാളികൾ ആരംഭിച്ചു.

രണ്ടായിരത്തോളം ഓട്ടോറിക്ഷകളിൽ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യം ‘ഉറപ്പാണ് എല്‍ഡിഎഫ്’ പതിച്ചാണ് ജില്ലയിലെ പ്രചരണം ആരംഭിച്ചത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂർ നാഗപ്പൻ തമ്പാനൂർ ബസ് സ്റ്റാന്റിന് സമീപം ഫ്ലാഗ് ഓഫ്‌ ചെയ്തു.

കേരളത്തിന്റെ നാനാമേഖലയില്‍ സർക്കാർ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News