പ്രതിപക്ഷം കാണിക്കുന്നത് നിരുത്തരവാദ സമീപനം ; വി എസ് സുനില്‍കുമാര്‍

പ്രതിപക്ഷം കാണിക്കുന്നത് നിരുത്തരവാദ സമീപനമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. നീചമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൈരളി ന്യൂസ് പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഒരുപക്ഷേ അധികാരം കിട്ടുകയോ കിട്ടാതിരിക്കുകയക്കെ ചെയ്യാം.

അത് ജനങ്ങള്‍ തീരുമാനിക്കുന്ന കാര്യമാണ്. ജനങ്ങളെ വഴിതിരിച്ചു വിടുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് തികഞ്ഞ ധാര്‍മിക രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും മന്ത്രി വ്യകതമാക്കി.

സത്യസന്ധമായി പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യാത്തത് സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ പോലും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഉദാഹരണമായി ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍, യഥാര്‍ത്ഥത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വേണ്ടിയുള്ള നയം രൂപീകരിച്ചത് ആരാണ്.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും കരാര്‍ ഉണ്ടാക്കാന്‍ കഴിയുമോ. അത് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അല്ലേ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അല്ലേ ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ കൊണ്ടു വന്നത്.

വിദേശ ട്രോളറുകള്‍ക്കുള്ള നയം കൊണ്ടുവന്നത് മന്‍മോഹന്‍സിങ്ങിന്റെ കാലത്താണ്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ബിജെപി സര്‍ക്കാര്‍ അത് മുറുകെ പിടിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പോലും കേരളത്തിന്റെ പുറംകടലില്‍ യാതൊരു നിയന്ത്രണവുമില്ലാതെ എന്തും ചെയ്യാനുള്ള അധികാരം കൊടുത്തത് അവരാണ്.

പക്ഷേ അവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്. ഇവര്‍ പറയുന്നതും സംഭവിച്ചതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം വസ്തുതകള്‍ ജനങ്ങളിലേക്ക് കൊണ്ടുവരാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചോ. സംഭവിച്ചിട്ടുണ്ടെങ്കില്‍ പറയൂ ഞങ്ങള്‍ അത് തിരുത്താം. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജനവിഭാഗത്തിന് ഇടയില്‍ ഗവണ്‍മെന്റ് വിരുദ്ധവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേത്. ജനങ്ങളെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതായി നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News