കല്ല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വധു മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി 23 കാരിയുടെ മരണം

കല്ല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വധു മരണപ്പെട്ടു. മംഗളൂരു അഡ്യാറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവമുണ്ടായത്.

ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. വിവാഹച്ചടങ്ങുകള്‍ നടന്ന അതേദിനം തന്നെ ലൈലയുടെ സംസ്‌കാര ചടങ്ങുകളും നടന്നു.

കുഴഞ്ഞുവീണ ഉടന്‍ തന്നെ വധുവായ ലൈലയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ലൈല മരിച്ചിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

ലൈലയുടെ സഹോദരന്റെ വിവാഹവും ഇതേവേദിയില്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ വിവാഹത്തിനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News