അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീട്ടില്‍ റെയ്ഡ്; കേന്ദ്രത്തിന്റെ പ്രതികാരമോയെന്ന് സോഷ്യല്‍മീഡിയ

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, ബോളിവുഡ് നടി തപ്‌സി പന്നു എന്നിവരുടെ വീടുകളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. വീടുകള്‍ കൂടാതെ താമസ സ്ഥലങ്ങളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധിച്ചു.

മുംബൈയിലും പൂനെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന. ഇക്കൂട്ടത്തില്‍ ഒരു ടാലന്റ് ഏജന്‍സി, അനുരാഗ് കാശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടും.

അതേസമയം കേന്ദ്രതിതനെതിരെ സംസാരിച്ചതിനുള്ള പ്രതികാര നടപടിയാണോ ഈ റെയ്‌ഡെന്നാണി സോഷ്യല്‍മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. കാരണം ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും.

പ്രധാമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും പേരെടുത്ത് പലതവണ വിമര്‍ശിക്കുകയും അനുരാഗ് കശ്യപ് പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം കര്‍ഷക സമരത്തെ അനുകൂലിച്ച് തപ്‌സിയും രംഗത്തെത്തിയിരുന്നു. ‘ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തിന് പരിഭ്രമം ഉണ്ടാക്കിയെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കില്‍, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവര്‍ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട അധ്യാപകര്‍ ആവുകയല്ല വേണ്ടത്’, തപ്‌സി ട്വീറ്റ് ചെയ്തിരുന്നു.

കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ബോളിവുഡില്‍ നിന്ന് എതിരഭിപ്രായമുയര്‍ത്തിയ അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു തപ്‌സി പന്നു. ഇക്കാരണങ്ങല്‍ കൊണ്ട് കേന്ദ്രം ഇരുവരോടും പ്രതികാരം വീട്ടുകയാണ് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News