കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

വെള്ളനാട് വെളിയന്നൂർ കരമനയാറ്റിൽ വില്ല് പാറയിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. നാലു സുഹൃത്തുക്കൾ ചേർന്നു കുളിക്കാനായി കടവിൽ എത്തുകയായിരുന്നു.

വെള്ളനാട് സൗമ്യ ഭവനിൽ നികേഷിന്റെ മകൻ സൂര്യ 14, വെളിയന്നൂർ അഞ്ചനയിൽ, ഉണ്ണികൃഷ്ണൻ മകൻ അക്ഷയ് കൃഷ്ണ എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.

അഗ്നിരക്ഷാ സേനയും എത്തുമ്പോഴേക്കും നാട്ടുകാർ ഇവരെ കരക്ക് എത്തിച്ചു എങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. വൈകുന്നേരത്തോടെയാണ് സംഭവം. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News