
കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുൽ കരീം ( 63 ) ആണ് മരണപ്പെട്ടത്.
അൽ റാസി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് . കുവൈത്തിലെ കൊച്ചിൻ ഗിഫ്റ്റ് ഹൌസ് ഉടമയാണ് അബ്ദുൽ കരീം.
കുവൈറ്റില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് അബ്ദുൽകരീം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here