ഭാവഗായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍; മലയാളികളുടെ മനസ് തൊട്ടറിഞ്ഞ എം ജയചന്ദ്രന് പിറന്നാള്‍ ആശംസകള്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍

    Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍

    Cricket | താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് : ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ

    Cricket | താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് : ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ

    Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

    Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

    തളരാതെ മുന്നേറും; കളിക്കളത്തില്‍ കേരളം

    തളരാതെ മുന്നേറും; കളിക്കളത്തില്‍ കേരളം

    Plus One Admission:പ്ലസ് വണ്‍ പ്രവേശനം;അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും:മന്ത്രി വി ശിവന്‍കുട്ടി

    Plus One Admission:പ്ലസ് വണ്‍ പ്രവേശനം;അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും:മന്ത്രി വി ശിവന്‍കുട്ടി

    കറുത്ത അന്യഗ്രഹജീവിയാകാന്‍ മൂക്കും മേല്‍ച്ചുണ്ടും മുറിച്ചുമാറ്റി ഫ്രഞ്ചുകാരന്‍

    കറുത്ത അന്യഗ്രഹജീവിയാകാന്‍ മൂക്കും മേല്‍ച്ചുണ്ടും മുറിച്ചുമാറ്റി ഫ്രഞ്ചുകാരന്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഭാവഗായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍; മലയാളികളുടെ മനസ് തൊട്ടറിഞ്ഞ എം ജയചന്ദ്രന് പിറന്നാള്‍ ആശംസകള്‍

by ശ്രുതി ശിവശങ്കര്‍
1 year ago
ഭാവഗായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍; മലയാളികളുടെ മനസ് തൊട്ടറിഞ്ഞ എം ജയചന്ദ്രന് പിറന്നാള്‍ ആശംസകള്‍
Share on FacebookShare on TwitterShare on Whatsapp

Read Also

Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍

Salman Khan: ‘ഇന്ത്യയുടെ നേവി ഒരു അത്ഭുതമാണ്’; നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സല്‍മാന്‍ ഖാന്‍

Cricket | താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് : ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ

മലയാളത്തിലെ ഭാവഗായകന്‍ ഏതെന്ന ചോദ്യത്തിന് മലയാളികള്‍ ഒന്നടങ്കം പറയുന്ന ഒരു പേരുണ്ട്…. എം ജയചന്ദ്രന്‍. മലയാളികള്‍ എന്നും മൂളുന്ന പാട്ടുകളില്‍ ജയചന്ദ്രന്റെ പാട്ടുകളുമുണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം അത്രേമേല്‍ അദ്ദേഹം മലയാളികളുടെ മനസില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്.

‘നിന്റെ നീല വാര്‍മുടിച്ചുരുളിന്റെ
അറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നും …..
നിന്റെ നാലുകെട്ടിന്റെ
പടിപ്പുര മുറ്റത്ത് ഞാനെന്റെ
മുറികൂടി പണിയിച്ചോട്ടേ’ എന്നും മൂളാത്ത മലയാളികള്‍ ചുരുക്കമാണ്.

മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, ഒന്നിനി ശ്രുതി താഴ്ത്തി, അനുരാഗ ഗാനം പോലെ, ശിശിരകാല മേഘമിഥുന, പൂവേ പൂവേ പാലപ്പൂവേ, പൊന്നുഷസ്സെന്നും, തേരിറങ്ങും മുകിലേ, സ്വയം വര ചന്ദ്രികേ, ആലിലത്താലിയുമായ്, നീയൊരു പുഴയായ്, തങ്കമനസ്സ് അമ്മ മനസ്സ്, ഇതളൂര്‍ന്നു വീണ, ഓലഞ്ഞാലി കുരുവി തുടങ്ങി ഒട്ടനവധി ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിന് സംഭവാന ചെയ്തത്.

മലയാള സംഗീത ലോകത്തെ ഭാവ ഗായകന്‍ എന്നാണ് പി ജയചന്ദ്രന്‍ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം ദേശീയ അവാര്‍ഡുകളും ഒട്ടേറെ സംസഥാന അവാര്‍ഡുകളും നേടിയ ഗായകന്‍ ആണ്.

1960 കളില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത ജീവിതം ഇപ്പോഴും തുടരുകയാണ്. കൂടാതെ നടന്‍ എന്ന നിലയിലും ശ്രദ്ധേയമായ ചില വേഷങ്ങള്‍ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട് ജയചന്ദ്രന്‍.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു.

1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ “അനുരാഗ ഗാനം പോലെ” എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് “നിൻമണിയറയിലെ” (സി. ഐ. ഡി. നസീർ, 1971), “മലയാള ഭാഷതൻ മാദക ഭംഗി” (പ്രേതങ്ങളുടെ താഴ്‍‌വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു.

പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച “നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്.

എം.എസ്.​വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.[3] എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ “രാഗം ശ്രീരാഗം” എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ “ശിവശങ്കര സർവ്വ ശരണ്യ വിഭോ” എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നിറം എന്ന ചിത്രത്തിലെ “പ്രായം നമ്മിൽ” എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ ആർ.‌കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ എ. ആർ റഹ്മാൻ) ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള “വെള്ളിത്തേൻ കിണ്ണം പോൽ” എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

ജയചന്ദ്രൻ സംഗീതസംവിധായകൻ ഇളയരാജയുമായി അടുത്തു സഹകരിച്ചു പ്രവർത്തിക്കുകയും “‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്…”, “കാത്തിരുന്തു കാത്തിരുന്തു” (1984 ൽ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താൾ),[4] “മയങ്കിനേൻ സൊല്ല തയങ്കിനേൻ” (1985 ൽ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), “വാഴ്കയേ വേഷം” (1979 ൽ പുറത്തിറങ്ങിയ “ആറിലിരുന്തു അറുപതു വരൈ” എന്ന ചിത്രത്തിലെ), “പൂവാ എടുത്തു ഒരു” (1986 ൽ പുറത്തിറങ്ങിയ അമ്മൻ കോവിൽ കിഴക്കാലെ), “താലാട്ടുതേ വാനം” (1981 ൽ പുറത്തിറങ്ങിയ കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴ് ഭാഷയിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.

2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. 30 വർഷക്കാലയളവിലെ ഗായകരിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നുമുള്ള മികച്ച വ്യക്തിയെ തിരഞ്ഞെടുക്കുക എന്നതാണ് ഈ പുരസ്കാരത്തിനു പിന്നിലെ ലക്ഷ്യം. എം‌എസ്‌ഐ ഇൻഫർമേഷൻ ഡാറ്റാബേസ് അനുസരിച്ച് മലയാള സിനിമകൾക്കായി ഏകദേശം ആയിരത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി.

ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍
Kerala

Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍

August 11, 2022
Salman Khan:  ‘ഇന്ത്യയുടെ നേവി ഒരു അത്ഭുതമാണ്’; നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സല്‍മാന്‍ ഖാന്‍
Entertainment

Salman Khan: ‘ഇന്ത്യയുടെ നേവി ഒരു അത്ഭുതമാണ്’; നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സല്‍മാന്‍ ഖാന്‍

August 11, 2022
Cricket | താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് : ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ
Latest

Cricket | താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് : ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ

August 11, 2022
Virat Kohli starts practicing for upcoming Asia Cup 2022
English

Virat Kohli starts practicing for upcoming Asia Cup 2022

August 11, 2022
Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍
Kerala

Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

August 11, 2022
Taliban must achieve trust of their own people first: Former Afghan President Karzai
English

Taliban must achieve trust of their own people first: Former Afghan President Karzai

August 11, 2022
Load More

Latest Updates

Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍

Salman Khan: ‘ഇന്ത്യയുടെ നേവി ഒരു അത്ഭുതമാണ്’; നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സല്‍മാന്‍ ഖാന്‍

Cricket | താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് : ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ

Virat Kohli starts practicing for upcoming Asia Cup 2022

Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

Taliban must achieve trust of their own people first: Former Afghan President Karzai

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kollam:കൊല്ലത്ത് യുവതിക്ക് ക്രൂര മര്‍ദ്ദനം;ഭര്‍ത്താവ് പിടിയില്‍ August 11, 2022
  • Salman Khan: ‘ഇന്ത്യയുടെ നേവി ഒരു അത്ഭുതമാണ്’; നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സല്‍മാന്‍ ഖാന്‍ August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE