മാർച്ച്‌ 6ന് രാജ്യവ്യാപകമായി കരിദിനം ആചാരിക്കാനൊരുങ്ങി കർഷകർ

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. കർഷക സമരം തുടങ്ങി 100 ദിവസം തികയുന്ന മാർച്ച്‌ 6ന് രാജ്യവ്യാപകമായി കർഷകർ കരിദിനം ആഘോഷിക്കും. ദില്ലിക്ക് പുറത്തുള്ള വിവിധ പ്രതിഷേധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കെ‌എം‌പി എക്സ്പ്രസ് ഹൈവേ അന്നേ ദിവസം കർഷകർ 5 മണിക്കൂർ ഉപരോധിക്കും.

രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് റോഡ് ഉപരോധം. ഹൈവേയിലെ ടോൾ പ്ലാസകളും പിടിച്ചടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ മാർച്ച്‌ 8 ന് മഹിള കിസാൻ ദിവാസ് ഉം മാർച്ച് 15 ന് സ്വകാര്യവത്കരണ വിരുദ്ധ ദിനവും കർഷകർ ആചാരിക്കും.
തിരഞ്ഞെടുപ്പ് പരിധിയിലുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കും.

കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം, കർഷകരെയും അവരെ പിന്തുണക്കുന്നവരെയും ആക്രമിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പിന്തുടരുന്നതെന്നും, തപ്‌സി പന്നുവിനും മറ്റുള്ളവർക്കുമെതിരെ അഴിച്ചുവിട്ട ഐടി റെയ്ഡുകൾ സർക്കാരിന്റെ ഈ ശ്രമങ്ങളുടെ തുടർച്ചയാണെന്നും കർഷകർ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here