
നാട് നന്നാവാന്‍ അവനവന്‍ നന്നാവലാണ് എളുപ്പവഴിയെന്ന് പറഞ്ഞ് യുഡിഎഫിനെ ട്രോളിക്കൊന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി പരിഹാസമുയര്‍ത്തിയത്.
വിവേകാനന്ദ സ്വാമികളോട് ഒരിക്കലൊരാള്‍ ചോദിച്ചു എനിക്ക് നാടു നന്നാക്കണം ഞാന്‍ എന്താണ് ചെയ്യേണ്ടത് ? ‘ആദ്യം നീ നന്നാവൂ ‘
സ്വാമികള്‍ മറുപടിപറഞ്ഞു !
‘നാട് നന്നാവാന്‍ അവനവന്‍ നന്നാവലാണ്’ എളുപ്പവഴിയെന്നു സ്വാമിജി കൂട്ടിച്ചേര്‍ത്തു ! ഇങ്ങനെയായിരുന്നു സ്വാമിയുടെ കുറിപ്പ്. ഇന്നാണ് യുഡിഎഫ് അവരുടെ’നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന പ്രചാരണ മുദ്രാവാക്യം പുറത്തിയറക്കിയത്.
പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
‘സംശുദ്ധം സദ് ഭരണം’ എന്നതാണ് ലക്ഷ്യം. ‘ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്’ എന്നതാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ ഒരു മാറ്റം വേണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ സ്വാമി മുകളില്‍ പറഞ്ഞതുപോലെ ഈ നാടിനെ നന്നാക്കുന്നതിനു മുമ്പ് സ്വയം ഒന്ന് നന്നാകണമെന്ന് പ്രതിപക്ഷത്തിന് ഒന്ന് തോന്നിക്കൂടെ…അങ്ങനെ തോന്നുന്നതുകൊണ്ട മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലല്ലോ
അല്ലേല്‍ വേണ്ട, സ്വയം നന്നാകലൊക്കെ ഭയങ്കര മെനക്കെട്ട പണിയാണല്ലോ, എന്നാല്‍ ആദ്യം കൂടെയുള്ളവരെ ഒന്ന് നന്നാക്കുകയെങ്കിലും ചെയ്യേണ്ടേ.. അതും ചെയ്യില്ല മറിച്ച് ആദ്യം നാട് നന്നാക്കിയിട്ടേ ഇനി ബാക്കി എന്തുമുള്ളൂ എന്ന ഉറപ്പിച്ച് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.
സത്യം പറഞ്ഞാല്‍ പ്രതിപക്ഷ നേതാവിന്റെ ചുമതല എന്തെന്ന് മറന്നുപോയ അഞ്ച് വര്‍ഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. 2016ല്‍ തോറ്റ്, എല്ലാ ചുമതലകളും കയ്യൊഴിഞ്ഞ് ഉമ്മന്‍ ചാണ്ടി കളം വിട്ടപ്പോള്‍ പ്രതിപക്ഷ നേതൃ കസേരയിലെത്തിയ രമേശ് ചെന്നിത്തലക്ക് അത് പുതിയൊരു അവസരമായിരുന്നു.
ഇന്ന് ബിജെപി നേതാക്കളുടെ അതേ ശബ്ദത്തില്‍ കേരളത്തിന്റെ ജനകീയ സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തലയുടെ രാഷ്ട്രീയത്തിന്റെ നിറമെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു രാഷ്ട്രീയ ആരോപണവും അഞ്ച് വര്‍ഷത്തിനിടെ പച്ച തൊട്ട് കണ്ടില്ല. ഉയര്‍ത്തിയ ആരോപണ ശരങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ മുന്‍ സര്‍ക്കാരുകള്‍ക്ക് നേരെ ചെന്ന് കൊള്ളുന്ന കാഴ്ചയാണ് കണ്ടത്.
പ്രതിപക്ഷ നേതാവിന്റെ ചുമതല എന്തെന്ന് കേരളം മറന്നുപോയ അഞ്ച് വര്‍ഷങ്ങളാണ് കടന്നുപോയത്. ഒരു സര്‍ക്കാരിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടേണ്ടതിന് പകരം വസ്തുതയില്ലാത്ത ആരോപണങ്ങളും ക്രിയാത്മകമല്ലാത്ത ഇടപെടലുകളുമാണ് ചെന്നിത്തല നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സമ്പൂര്‍ണ പരാജയത്തില്‍ കലാശിച്ചത്.
കണ്ടറിയണം പ്രതിപക്ഷത്തിന് ഇനി എന്ത് സംഭവിക്കുമെന്ന്… ഈ ഒരു പ്രചാരണ മുദ്രാവാക്യം സ്ഥിരമായി കേട്ടുകേട്ട് പ്രതിപക്ഷത്തിന് ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ തോന്നണേ എന്ന ആഗ്രഹം മാത്രമാണ് മലയാളക്കരക്കുള്ളത്. അങ്ങനെ നന്നായിട്ട് കേരളത്തെ നന്നാക്കാന്‍ വന്നാല്‍ പിന്നെയും മലയാളികള്‍ ഒന്ന് സഹിക്കും. അല്ലെങ്കില്‍ ഇപ്പോള്‍ സ്വാമി ട്രോളിയപോലെ മലയാളികള്‍ മുഴുവന്‍ പ്രതിപക്ഷത്തിനെ അറഞ്ചം പുറഞ്ചം ട്രോളിക്കൊല്ലുന്നത് നമ്മള്‍ കാണേണ്ടി വരും.
വിവേകാനന്ദ സ്വാമികളോട് ഒരിക്കലൊരാൾ ചോദിച്ചു എനിക്ക് നാടു നന്നാക്കണം ഞാൻ എന്താണ് ചെയ്യേണ്ടത് ? “ആദ്യം നീ നന്നാവൂ ”
സ്വാമികൾ മറുപടിപറഞ്ഞു !
“നാട് നന്നാവാൻ അവനവൻ നന്നാവലാണ്” എളുപ്പവഴിയെന്നു സ്വാമിജി കൂട്ടിച്ചേർത്തു !!!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here