മലയാളം സര്‍വകലാശാലയിലെ പ്രഥമ ഡി ലിറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരൂര്‍ മലയാളം സര്‍വകലാശാലയിലെ പ്രഥമ ഡി ലിറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മഹാകവി അക്കിത്തമുള്‍പ്പെടെ നാലുപേര്‍ക്കാണ് ഡി ലിറ്റ്.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പ്രഥമ ഡിലിറ്റ് പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈമാറി. കവി അക്കിത്തത്തിന് പുറമെ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി രാധാകൃഷ്ണന്‍, ഭാഷാ പണ്ഡിതനും ഗവേഷകനുമായ പ്രഫ.സ്‌കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി എന്നിവര്‍ക്കാണ് ഡോക്ടര്‍ ഓഫ് ലറ്റേഴ്‌സ് ബിരുദം നല്‍കിയത്.

മരണാനന്തര ബഹുമതിയായാണ് അക്കിത്തത്തിന് ഡി.ലിറ്റ് സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, കെ പി രാമനുണ്ണി തുടങ്ങിയവരും ഡിലിറ്റിന് അര്‍ഹരായവരുമെത്തിയിരുന്നു.

സെനറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയ്ക്കൂറിനകം ചടങ്ങ് പൂര്‍ത്തിയായി. രജിസ്ട്രാര്‍ പൊതുസഭാംഗങ്ങള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഫാക്കല്‍റ്റി ഡീനുകള്‍, വൈസ് ചാന്‍സിലര്‍ എന്ന ക്രമത്തിലാണ് ബിരുദദാന ഹാളിലേക്ക് പ്രവേശിച്ചത്. കോണ്‍വെക്കേഷന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഫോക് ലോര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ചമയ പ്രദര്‍ശനവും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News